ഡല്‍ഹിയില്‍ ഉള്ള സൗദി അറേബ്യന്‍ നയതന്ത്രപ്രതിനിധിയുടെ
വീട്ടില്‍ വെച്ച് നേപ്പാള്‍ സ്വദേശികളായ യുവതികള്‍ പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്തയുമായി
ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പ് തന്നെ പ്രവാസിതൊഴിലാളികള്‍ അനുഭവിക്കുന്ന
ദുരിതങ്ങള്‍ പച്ചയായി കാണിച്ച് തരുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നു.
കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇന്ത്യക്കാരനെ
എഞ്ചിനീയര്‍ ആയ അറബി ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍
വൈറല്‍ ആകുന്നത്. വീട്ടുജോലിക്കാരായും നിര്‍മ്മാണതൊഴിലാളികളായും ഗള്‍ഫ്
രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്ന പീഡനം പലപ്പോഴും നാട്ടില്‍
ഉള്ളവര്‍ അറിയാതെ പോകുന്നുണ്ട്.
No comments:
Post a Comment